പ്രോണ്‍സ് - ക്യാപ്‌സിക്കം ഫ്രൈആവശ്യമുള്ള സാധനങ്ങള്‍

1. കഴുകിയ വൃത്തിയാകിയ ചെമ്മീന്‍ -അര കിലോ

2. ക്യാപ്‌സിക്കം - ഒന്ന്

3. മുളക്‌പൊടി - നാല് ടിസ്പൂണ്‍

4. മഞ്ഞള്‍പ്പൊടി - ഒരു ടിസ്പൂണ്‍

5. ഉപ്പ് - ആവശ്യത്തിന്

6. സവാള - ഒന്ന്

7. പച്ചമുളക് - രണ്ട്

8. തക്കാളി - ഒന്ന് ചെറുത്

9. വെളിച്ചെണ്ണ - ആവശ്യത്തിന്

10. മല്ലിച്ചപ്പ് ചെറുതായി അരിഞ്ഞത് - കാല്‍ കപ്പ്

11. വെളുത്തുള്ളി ചെറുതായി അരിഞ്ഞത് - കാല്‍ കപ്പ്

തയാറാക്കുന്നവിധം

1. മുളകുപൊടി മഞ്ഞള്‍പ്പൊടി ഉപ്പ് എന്നിവ പുരട്ടി ചെമ്മീന്‍ അര മണിക്കൂര്‍ വെച്ചതിനു ശേഷം ചൂടായ എണ്ണയില്‍ ഇട്ട് പൊരിച്ചെടുക്കുക 

2. ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടായാല്‍ വെളുത്തുള്ളി ഇട്ട് ബ്രൗണ്‍ നിറമായാല്‍ സവാള ഇട്ട് വഴറ്റി പച്ചമുളക് തക്കാളി എന്നിവ ചേര്‍ത്ത് നല്ലവണ്ണം ഇളക്കുക

3. ഇതിലേക്ക് ക്യാപ്‌സിക്കം ചെറുതായി അരിഞ്ഞത് ചേര്‍ത്ത് കുറച്ച് ഉപ്പ്, മുളക്‌പൊടി എന്നിവ ചേര്‍ക്കുക

4. ഇതിലേക്ക് പൊരിച്ച ചെമ്മീന്‍ ഇട്ട് നല്ലവണ്ണം ഇളക്കിയ ശേഷം മല്ലിച്ചപ്പ് വിതറുക .

0 comments:

ShareThis

Powered by Blogger.