കോളിഫ്ലവര്‍ ഫ്രൈ




ആവശ്യമുള്ള സാധനങ്ങള്‍

കോളിഫ്‌ളവര്‍ -1

കോണ്‍ഫ്‌ളോര്‍-രണ്ടു സ്പൂണ്‍

ഗരം മസാല പൗഡര്‍-1 അര സ്പൂണ്‍

ജീരകപ്പൊടി-1 സ്പൂണ്‍

മഞ്ഞള്‍പ്പൊടി-അര സ്പൂണ്‍

പച്ചമുളക് അരച്ചത്-1 സ്പൂണ്‍

ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് -1 സ്പൂണ്‍

എണ്ണ, ഉപ്പ്, മല്ലിയില - ആവശ്യത്തിന്

തയാറാക്കുന്ന വിധം

1. കോളിഫ്‌ളവര്‍ ഇതളുകളാക്കി ഉപ്പിട്ട വെള്ളത്തില്‍ അല്‍പം നേരം ഇടുക. ചെറിയ പ്രാണികളുണ്ടെങ്കില്‍ പോകാനാണിത്.

2. ഇത് പുറത്തെടുത്ത് വെള്ളം മുഴുവന്‍ കളയുക. കോണ്‍ഫ്‌ളോറും എണ്ണയൊഴികെയുള്ള മറ്റുള്ള എല്ലാ ചേരുവകളും ചേര്‍ത്ത് കുഴമ്പാക്കുക. കോളിഫ്‌ളവര്‍ ഇതില്‍ ചേര്‍ത്ത് അര മണിക്കൂര്‍ വയ്ക്കാം.

3. ചീനച്ചട്ടിയില്‍ എണ്ണ തിളപ്പിക്കുക. കോളിഫ്‌ളവര്‍ കുറേശെയെടുത്ത് ബ്രൗണ്‍ നിറമാകുന്നതു വരെ വറുത്തു കോരാം. സോസ് ചേര്‍ത്ത് കഴിയ്ക്കാം.

0 comments:

ShareThis

Powered by Blogger.