രാജ്മ കറി




വേണ്ട സാധനങ്ങള്‍

1. രാജ്മ (കിഡ്‌നി ബീന്‍സ്) - ഒരു കപ്പ് (45 മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തത്)

2. വലിയ ഉള്ളി - ചെറുതായി അരിഞ്ഞത്

3. പച്ചമുളക് - 4 എണ്ണം

4. ഇഞ്ചി നുറുക്കിയത് - ഒരു ടീസ്പൂണ്‍

5. വെളുത്തുള്ളി - 10 അല്ലി

6. കറിവേപ്പില - 2 തണ്ട്

7. തക്കാളി - 2 എണ്ണം

8. ഗരം മസാല - അര ടീസ്പൂണ്‍

9. ഒരു വലിയ തേങ്ങയുടെ ഒന്നാം പാലും രണ്ടാം പാലും

10. വെളിച്ചെണ്ണ - 3 ടീസ്പൂണ്‍

11. ഉപ്പ് - ആവശ്യത്തിന്

തയാറാക്കുന്ന വിധം

1. രാജ്മ പ്രഷര്‍കുക്കറിലിട്ട് നന്നായി വേവിച്ചെടുക്കുക

2. 2 മുതല്‍ 6 വരെയുള്ള ചേരുവകള്‍ എല്ലാം വെളിച്ചെണ്ണയില്‍ മൂപ്പിക്കുക, സ്വര്‍ണ്ണ നിറമാകുമ്പോള്‍ ഗരം മസാലപ്പൊടി ചേര്‍ത്ത് വേവിച്ചു വച്ച രാജ്മയും രണ്ടാം പാലും ചേര്‍ക്കാം. ആവശ്യമുള്ള ഉപ്പും ചേര്‍ക്കുക

3. കുറുകി വരുമ്പോഴേക്കും തക്കാളി ചേര്‍ത്ത് വേവിക്കാം. പത്ത് മിനുറ്റ് കഴിഞ്ഞ് ഒന്നാംപാലൊഴിച്ച് എടുക്കാം.

0 comments:

ShareThis

Powered by Blogger.