തന്ദൂരി ഫിഷ്
ആവശ്യമുള്ള സാധനങ്ങള്‍

1. 150 ഗ്രാം മുള്ളില്ലാത്ത മീന്‍ കഷ്‌ണങ്ങള്‍ - (ഓരോന്നും 25 ഗ്രാം വീതം)

2. ഇഞ്ചിയും വെളുത്തുള്ളിയും അരച്ചത്‌ - മൂന്നു ചെറിയ സ്‌പൂണ്‍

3.  മഞ്ഞള്‍പ്പൊടി - ഒരു ചെറിയ സ്‌പൂണ്‍ 4.  ജീരകം പൊടിച്ചത്‌ - രണ്ടു ചെറിയ സ്‌പൂണ്‍

5. മല്ലിപ്പൊടി - മൂന്നു ചെറിയ സ്‌പൂണ്‍

6.  കശ്‌മീരി മുളകുപൊടി - ഒരു ചെറിയ സ്‌പൂണ്‍

7. അയമോദകം - അര ചെറിയ സ്‌പൂണ്‍

8. വെള്ളം മുഴുവന്‍ കളഞ്ഞ തൈര്‌ - 25 ഗ്രാ ( കനം കുറഞ്ഞ തുണിയില്‍ കെട്ടിത്തൂക്കി )

9.  ഉപ്പ്‌ - ഒന്നര ചെറിയ സ്‌പൂണ്‍

10. നാരങ്ങാനീര്‌ - മൂന്നു ചെറിയ സ്‌പൂണ്‍

11.  ഗരംമസാല - ഒരു ചെറിയ സ്‌പൂണ്‍

12. കടുകെണ്ണ- ഒരു ചെറിയ സ്‌പൂണ്‍

13.  വെണ്ണ - ഒരു ചെറിയ സ്‌പൂണ്‍

തയ്യാറാക്കുന്ന വിധം

1. ഇഞ്ചിയും വെളുത്തുള്ളിയും അരച്ചതും നാരങ്ങാനീരും മഞ്ഞള്‍പ്പൊടിയും ഉപ്പും മീന്‍ കഷ്‌ണങ്ങളില്‍ പുരട്ടി 15 മിനിറ്റ്‌ വയ്‌ക്കുക. തൈരില്‍ ബാക്കിയുള്ള ചേരുവകളും എണ്ണയും ചേര്‍ത്തു കുഴമ്പു പരുവത്തിലാക്കുക.

2. മീന്‍ കഷ്‌ണങ്ങള്‍ അതില്‍ മുക്കുക. 150 ഡിഗ്രി സെല്‍ഷ്യസില്‍ നേരത്തെ ചൂടാക്കിയിട്ട അവ്‌നില്‍ ഏഴു മിനിറ്റ്‌ വേവിക്കുക. അല്‍പം വെണ്ണ തൂത്തു കൊടുക്കാം.

3. പച്ചക്കറികള്‍ കൊണ്ടു അലങ്കരിച്ചു കഴിക്കാം.

0 comments:

ShareThis

Powered by Blogger.