ഫിഷ് ബിരിയാണി

സ്വന്തം ലേഖകന്‍ ആവശ്യമുള്ള സാധനങ്ങള്‍

1. നല്ല ദശയുള്ള മേല്‍ത്തരം മത്സ്യം കഷണങ്ങളാക്കിയത് - അര കിലോ

2. സവാള അരിഞ്ഞത് - രണ്ട്

3. ഇഞ്ചി ചതച്ചത് - ഒരു കഷണം

4. ഉള്ളി - ഒന്നര കപ്പ്

5. പച്ച മുളക് - 50 ഗ്രാം

6. പൊടിച്ച മസാലകൂട്ട് - ഒരു ടീസ്പൂണ്‍

7. പെരുംജീരകം - ഒരു ടീസ്പൂണ്‍

8. ഉപ്പ് - പാകത്തിന്

9. മുളകുപൊടി - അര ടീസ്പൂണ്‍

10. മഞ്ഞള്‍ പൊടി - അര ടീസ്പൂണ്‍

11. ബിരിയാണി അരി - രണ്ടു കിലോ

12. നെയ്യ് - ആവശ്യത്തിന്

13. തേങ്ങ - ഒരു മുറി

14. ചെറു നാരങ്ങ - ഒരെണ്ണം

15. തൈര് - അര കപ്പ്

തയാറാക്കുന്ന വിധം

1. മീന്‍ കഷണങ്ങളില്‍ നിന്ന് വെള്ളം നന്നായി വാര്‍ന്ന ശേഷം 8 ,9 ,10 ചേരുവകള്‍ അവയില്‍ പുരട്ടി വെക്കണം. പിന്നീട് അധികം മൂക്കാത്ത വിധം ഇവ വറുത്തു കോരണം.

2. 3 ,4 ,5 ചേരുവകള്‍ ചതച്ചു മല്ലിയില ചേര്‍ത്ത് തൈരില്‍ കലക്കണം. തുടര്‍ന്ന് ഉപ്പും സവാള വറുത്തതും ചേര്‍ക്കണം. ഇതിനു മീതെ മീന്‍ കഷണങ്ങള്‍ നിരത്തി കുറച്ചു വെള്ളമൊഴിച്ച് പത്തു മിനിട്ട് വേവിക്കണം.

3. ഒരു പാത്രത്തില്‍ അരി പകുതി വേവാകുമ്പോള്‍ വെള്ളം വാലാന്‍ വെക്കണം. വെള്ളം വാര്‍ന്നു കഴിഞ്ഞ ശേഷം തേങ്ങാപ്പാല്‍, മസാലപൊടി, പെരുംജീരകം പൊടിച്ചത്, നാരങ്ങ നീര് എന്നിവ ചേര്‍ത്ത് പത്തു മിനിട്ട് വേവിക്കണം.

4. ആദ്യം ചോറ് അതിനു മീതെ മീന്‍ മസാല, വീണ്ടും ചോറ് എണ്ണ ക്രമത്തില്‍ വിളമ്പി ചൂട്ടോടെ ഭക്ഷിക്കാം

0 comments:

ShareThis

Powered by Blogger.