മീനില്ലാതെ മീന്‍കറി

സ്വന്തം ലേഖകന്‍

1. അധികം മൂക്കാത്ത പച്ച ഏത്തക്കായ (അവിയലിന് അരിയുന്നപോലെ നീളത്തില്‍ അരിഞ്ഞത്) രണ്ട് എണ്ണം

2. തേങ്ങ ചിരകിയത് ഒരു കപ്പ്

3. പച്ചമുളക് (പിളര്‍ന്നത്) നാല്

4. ചുവന്നുള്ളി അഞ്ച്

5. മുഴുമല്ലി (പൊടിക്കാത്ത മല്ലി) അര ടീസ്പൂണ്‍

6. മുളക്‌പൊടി രണ്ട് ടീസ്പൂണ്‍

7. മഞ്ഞള്‍പ്പൊടി അര ടീസ്പൂണ്‍

8. ഉപ്പ് ആവശ്യത്തിന്

9. വെളിച്ചെണ്ണ ഒരു ടേബിള്‍ സ്പൂണ്‍

10. കറിവേപ്പില ആവശ്യത്തിന്

11. പുളി - നെല്ലിക്ക വലിപ്പത്തില്‍

തയാറാക്കുന്ന വിധം

1. ഏത്തക്കായ ഒരു കപ്പ് വെള്ളത്തില്‍ ഉപ്പ്, മഞ്ഞള്‍പ്പൊടി, പച്ചമുളക് ഇവ ചേര്‍ത്ത് വേവിച്ച് വാങ്ങുക.

2. ബാക്കി ചേരുവകള്‍ നന്നായി അരച്ച് പുളിയും പിഴിഞ്ഞ് ചേര്‍ത്തിളക്കി ചെറുതീയില്‍ വേവിക്കുക.

3. ചെറിയ ചാറോടെ വാങ്ങി വെളിച്ചെണ്ണയും കറിവേപ്പിലയും ചേര്‍ത്തിളക്കി കഴിക്കാം.

0 comments:

ShareThis

Powered by Blogger.