കപ്പ ബിരിയാണി



ആവശ്യമുള്ള സാധനങ്ങള്‍

1. കപ്പ - 1 1/2 കിലോ

2. ബീഫ് - 1 കിലോ (ബോണ്‍ലെസ്സ് വേണ്ട)

3. സവാള - 1 1/2 കിലോ

4. മുളകുപൊടി - 1 ടേബിള്‍ സ്പൂണ്‍

5. മല്ലിപ്പൊടി - 1 ടീസ്പൂണ്‍

6. ഗരം മസാല - 1/2 ടീസ്പൂണ്‍

7. മഞ്ഞപ്പൊടി - 1/4 ടീസ്പൂണ്‍

8. ഇഞ്ചി - 1 കഷ്ണം (പൊടിയായി അരിഞ്ഞത്)

9. വെളുത്തുള്ളി - 18 എണ്ണം

10. കറിവേപ്പില - 2

11. എണ്ണ - ആവശ്യത്തിന്

12. ഉപ്പ് - പാകത്തിന്

തയാറാക്കുന്ന വിധം

1. കപ്പ കഴുകി വെള്ളം വാര്‍ന്ന ശേഷം പ്രെഷര്‍ കുക്കറില്‍ വേവിച്ചെടുക്കുക.

2. ബീഫ് കഷ്ണങ്ങളും വേവിക്കുക.

3. ഉള്ളി,വെളുത്തുള്ളി,ഇഞ്ചി എന്നിവ എണ്ണയില്‍ വഴറ്റിയെടുക്കുക , ആവശ്യത്തിനു ഉപ്പും ചേര്‍ക്കുക.

4. ഇതിലേക്ക് ശേഷിച്ച മസാലകളിടുക

5. വഴന്ന മസാലയിലേക്ക് ബീഫ് ഇട്ട് അഞ്ച് മിനിട്ടോളം വേവിക്കുക

6. പിന്നീട് ഇതിലേക്ക് വെന്ത കപ്പയും ഇടുക

7. രണ്ടും വെന്ത് കുഴഞ്ഞ് കഴിയുമ്പോള്‍ കറിവേപ്പിലയും ചേര്‍തു വാങ്ങുക.

0 comments:

ShareThis

Powered by Blogger.