ആട്ടി­റ­ച്ച­ക്ക­റി

ത­ക്കാ­ളി­യും തേ­ങ്ങ­യും ചേര്‍­ത്തു് രു­ചി­ക­ര­മായ ആട്ടി­റ­ച്ച­ക്ക­റി പാ­കം ചെ­യ്യു­ന്ന വി­ധ­മാ­ണ് ചു­വ­ടെ. ചപ്പാ­ത്തി­യു­ടെ­യോ പത്തി­രി­യു­ടെ­യോ കൂ­ടെ വള­രെ ആസ്വ­ദി­ച്ചു കഴി­ക്കാ­വു­ന്ന കറി­യാ­ണി­ത്.

­ചേ­രു­വ­കള്‍
ആ­ട്ടി­റ­ച്ചി­ 1 കി­.­ഗ്രാം­
­സ­വാള അരി­ഞ്ഞ­ത്‌ 2 എണ്ണം­
­ത­ക്കാ­ളി അരി­ഞ്ഞ­ത്‌ 2 എണ്ണം­
­ത­ക്കാ­ളി പേ­സ്റ്റ്‌ 1 ടേ­ബിള്‍ സ്‌­പൂണ്‍
­മ­ല്ലി­പ്പൊ­ടി­ 1 ടേ­ബിള്‍ സ്‌­പൂണ്‍
­ജീ­ര­ക­പ്പൊ­ടി­ 1 ടേ­ബിള്‍ സ്‌­പൂണ്‍
­മ­ഞ്ഞള്‍­പ്പൊ­ടി­ 1/2 ടേ­ബിള്‍ സ്‌­പൂണ്‍
­ഗ­രം­മ­സാ­ല 1 ടേ­ബിള്‍ സ്‌­പൂണ്‍
­മു­ള­കു­പൊ­ടി­ 1 ടേ­ബിള്‍ സ്‌­പൂണ്‍
­വെ­ളു­ത്തു­ള്ളി­ 3 എണ്ണം­
ഇ­ഞ്ചി­ ഒ­രു കഷ­ണം­
­തേ­ങ്ങ അര­ച്ച­ത്‌ 400 മി­.­ലി­
­വെ­ജി­റ്റ­ബിള്‍ ഓയില്‍ 2-3 ടേ­ബിള്‍ സ്‌­പൂണ്‍
­മ­ല്ലി­ 3 ടീ­സ്‌­പൂണ്‍
­കു­രു­മു­ള­കു­പൊ­ടി­ 1 ടീ­സ്‌­പൂണ്‍
­ക­റി­വേ­പ്പി­ല 2 എണ്ണം­
ഉ­പ്പ്‌ ­പാ­ക­ത്തി­ന്‌
­പാ­കം ചെ­യ്യേ­ണ്ട വി­ധം­
ഒ­രു കന­മു­ള്ള പാ­ത്ര­ത്തില്‍ എണ്ണ ചൂ­ടാ­ക്കി അതില്‍ കടു­കും കറി­വേ­പ്പി­ല­യും ഇട്ട്‌ പൊ­ട്ടി­ച്ചെ­ടു­ക്കു­ക. ഉള്ളി അരി­ഞ്ഞ­ത്‌ അതി­ലി­ട്ട്‌ നന്നാ­യി വഴ­റ്റു­ക, ഇഞ്ചി­യും വെ­ളു­ത്തു­ള്ളി­യും നന്നാ­യി വേ­വും­വ­രെ ഇട്ട്‌ ഇള­ക്കു­ക. എല്ലാ മസാ­ല­ക്കൂ­ട്ടു­ക­ളും അതി­ലി­ട്ട്‌ നന്നാ­യി മൊ­രി­ക്കു­ക. എന്നാല്‍ അവ കരി­ഞ്ഞു­പോ­കാ­തെ സൂ­ക്ഷി­ക്ക­ണം­.
അ­രി­ഞ്ഞ തക്കാ­ളി­യും തക്കാ­ളി പേ­സ്റ്റും അതി­ലേ­ക്കി­ട്ട്‌ കു­റ­ഞ്ഞ തീ­യില്‍ കു­റ­ച്ചു നേ­രം വേ­വി­ക്കു­ക. അത്‌ ഒരു നല്ല കു­ഴ­മ്പാ­യി മാ­റു­ന്ന­തു­വ­രെ വേ­ണം വേ­വി­ക്കാന്‍.
­ന­ന്നാ­യി­അ­രി­ഞ്ഞു വെ­ച്ചി­രി­ക്കു­ന്ന ഇറ­ച്ചി­ക്ക­ഷ­ണ­ങ്ങള്‍ അതി­ലേ­ക്കി­ട്ട്‌ തേ­ങ്ങ അര­ച്ച­ത്‌ ചേര്‍­ത്ത്‌ പാ­ക­ത്തി­ന്‌ ഉപ്പും ചേര്‍­ത്ത്‌ വേ­കാന്‍ പാ­ക­ത്തില്‍ കു­റ­ഞ്ഞ തീ­യില്‍ ആക്കി­വെ­ക്കു­ക. പാ­ക­ത്തി­ന്‌ വെ­ള്ള­മൊ­ഴി­ച്ച്‌ കറി മയ­പ്പെ­ടു­ത്താ­വു­ന്ന­താ­ണ്‌. മല്ലി­യില അല­ങ്കാ­ര­ത്തി­ന്‌ ഉപ­യോ­ഗി­ക്കാം­.

0 comments:

ShareThis

Powered by Blogger.