കോളിഫ്ലവര്‍ ഫ്രൈ
ആവശ്യമുള്ള സാധനങ്ങള്‍
കോളിഫ്‌ളവര്‍ -1
കോണ്‍ഫ്‌ളോര്‍-രണ്ടു സ്പൂണ്‍
ഗരം മസാല പൗഡര്‍-1 അര സ്പൂണ്‍
ജീരകപ്പൊടി-1 സ്പൂണ്‍
മഞ്ഞള്‍പ്പൊടി-അര സ്പൂണ്‍
പച്ചമുളക് അരച്ചത്-1 സ്പൂണ്‍
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് -1 സ്പൂണ്‍
എണ്ണ, ഉപ്പ്, മല്ലിയില - ആവശ്യത്തിന്
തയാറാക്കുന്ന വിധം
1. കോളിഫ്‌ളവര്‍ ഇതളുകളാക്കി ഉപ്പിട്ട വെള്ളത്തില്‍ അല്‍പം നേരം ഇടുക. ചെറിയ പ്രാണികളുണ്ടെങ്കില്‍ പോകാനാണിത്.
2. ഇത് പുറത്തെടുത്ത് വെള്ളം മുഴുവന്‍ കളയുക. കോണ്‍ഫ്‌ളോറും എണ്ണയൊഴികെയുള്ള മറ്റുള്ള എല്ലാ ചേരുവകളും ചേര്‍ത്ത് കുഴമ്പാക്കുക. കോളിഫ്‌ളവര്‍ ഇതില്‍ ചേര്‍ത്ത് അര മണിക്കൂര്‍ വയ്ക്കാം.
3. ചീനച്ചട്ടിയില്‍ എണ്ണ തിളപ്പിക്കുക. കോളിഫ്‌ളവര്‍ കുറേശെയെടുത്ത് ബ്രൗണ്‍ നിറമാകുന്നതു വരെ വറുത്തു കോരാം. സോസ് ചേര്‍ത്ത് കഴിയ്ക്കാം.
പ്രോണ്‍സ് - ക്യാപ്‌സിക്കം ഫ്രൈ
ആവശ്യമുള്ള സാധനങ്ങള്‍
1. കഴുകിയ വൃത്തിയാകിയ ചെമ്മീന്‍ -അര കിലോ
2. ക്യാപ്‌സിക്കം - ഒന്ന്
3. മുളക്‌പൊടി - നാല് ടിസ്പൂണ്‍
4. മഞ്ഞള്‍പ്പൊടി - ഒരു ടിസ്പൂണ്‍
5. ഉപ്പ് - ആവശ്യത്തിന്
6. സവാള - ഒന്ന്
7. പച്ചമുളക് - രണ്ട്
8. തക്കാളി - ഒന്ന് ചെറുത്
9. വെളിച്ചെണ്ണ - ആവശ്യത്തിന്
10. മല്ലിച്ചപ്പ് ചെറുതായി അരിഞ്ഞത് - കാല്‍ കപ്പ്
11. വെളുത്തുള്ളി ചെറുതായി അരിഞ്ഞത് - കാല്‍ കപ്പ്
തയാറാക്കുന്നവിധം
1. മുളകുപൊടി മഞ്ഞള്‍പ്പൊടി ഉപ്പ് എന്നിവ പുരട്ടി ചെമ്മീന്‍ അര മണിക്കൂര്‍ വെച്ചതിനു ശേഷം ചൂടായ എണ്ണയില്‍ ഇട്ട് പൊരിച്ചെടുക്കുക
2. ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടായാല്‍ വെളുത്തുള്ളി ഇട്ട് ബ്രൗണ്‍ നിറമായാല്‍ സവാള ഇട്ട് വഴറ്റി പച്ചമുളക് തക്കാളി എന്നിവ ചേര്‍ത്ത് നല്ലവണ്ണം ഇളക്കുക
3. ഇതിലേക്ക് ക്യാപ്‌സിക്കം ചെറുതായി അരിഞ്ഞത് ചേര്‍ത്ത് കുറച്ച് ഉപ്പ്, മുളക്‌പൊടി എന്നിവ ചേര്‍ക്കുക
4. ഇതിലേക്ക് പൊരിച്ച ചെമ്മീന്‍ ഇട്ട് നല്ലവണ്ണം ഇളക്കിയ ശേഷം മല്ലിച്ചപ്പ് വിതറുക .
23:00 | Labels: പ്രോണ്‍സ് - ക്യാപ്‌സിക്കം ഫ്രൈ | 0 Comments
മീന്‍ തോരന്‍
ചേരുവകള്‍
വലിയ അയില -4
തേങ്ങാ തിരുമ്മിയത്- 1
ചുവന്നുള്ളി ചെറുതായി അരിഞ്ഞത് -അര കപ്പ്
ഇഞ്ചി ചെറുതായി അരിഞ്ഞത് -1 കഷണം
കറിവേപ്പില -3 തണ്ട്
ചമ്പാവരി -1 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
പച്ചമുളക് ചതച്ചത് -4
ഉപ്പ്,എണ്ണ - പാകത്തിന്
തയാറാക്കുന്ന വിധം
1. അയില വൃത്തിയാക്കി ഉപ്പം അരക്കപ്പ് വെള്ളവുമൊഴിച്ച് വേവിച്ചെടുത്ത ശേഷം മുള്ള് കളഞ്ഞ് പൊടിക്കുക
2. ഒരു പാത്രത്തില്‍ 3 ടേബിള്‍ സ്പൂണ്‍ എണ്ണയൊഴിച്ച് അരി വറുക്കുക.ഇതില്‍ ചുവന്നുള്ളി ഇട്ടു മൂക്കുമ്പോള്‍ ഇഞ്ചിയും പച്ചമുളകും മഞ്ഞളും തേങ്ങയും ചേര്‍ത്ത് കറിവേപ്പിലയിട്ട് ഇളക്കി മീന്‍ പൊടിച്ചതും ഉപ്പും ചേര്‍ത്ത് അടച്ച് ചെറുതീയില്‍ വേവിക്കുക.
3. തോരുമ്പോള്‍ ചിക്കിതോര്‍ത്തിയെടുക്കുക.
22:57 | Labels: മീന്‍ തോരന്‍ | 0 Comments
Subscribe to:
Posts (Atom)
ShareThis
Powered by Blogger.